Wednesday, April 15, 2009

വായനയുടെ ലോകത്തിലേക്ക്

എന്നെ വായനയുടെ ലോകത്തിലേക്ക് കൊണ്ടു പോയ്യത് അച്ഛന്‍ ആയിരുന്നു നിറമുള്ളതും,മങ്ങിയതുമായ ചട്ടകലുള്ള ഒരുപാടു പുസ്തകങ്ങള്‍.ചിലതൊക്കെ എനിക്ക് പേരു പോലും വായിക്കാന്‍ പറ്റിയില്ല.പക്ഷേഒന്നും മനസിലായിലെന്കിലും വായികുമ്പോള്‍ കിട്ടുന്ന ആ സുഖം ആ അനുഭൂതി അത് എന്നെ വല്ലാതെ സ്പര്‍ശിച്ചു.
എം.ടി. വാസുദേവന്‍ നായര്‍,പത്മനാഭന്‍,മുകുന്ദന്‍,ആനന്ദ്,അങ്ങനെ അച്ഛന്റെ കൂടെ വീട്ടില്‍ വന്ന അവരെല്ലാം എന്നോട് സംസാരിച്ചു.എം.ടി.യുടെ മഞ്ഞാണ് എന്നെ ആദ്യമായി കരയിപ്പിച്ച പുസ്തകം.മഞ്ഞിലെ വിമല ഞാന്‍ തന്നെയാണ് എന്ന് എനിക്ക് തോന്നി.ഒരു കുഞ്ഞു പ്രണയം പോലും മുളചിട്ടിലാത്ത എന്റെ മനസ്സില്‍ വിരഹ ദുഃഖം വിങ്ങി.ഒരികല്ലും വരാത്ത സുധീര്‍ കുമാര്‍ മിശ്രക്കുവേണ്ടി ഞാനും കാത്തിരുന്നു.അന്ന് ആദ്യമായി ഞാന്‍ തിരിച്ചറിഞ്ഞു ഇനിയും വരാത്ത കണ്ണനെ കാത്തിരിക്കുന്ന രാധയുടെ ദുഃഖം,അശോകവനിയില്‍ കണ്ണുനീര്‍ വാര്‍ത്ത‍ സീതയുടെ ദുഃഖം..............
പക്ഷേ ഒന്നു എനിക്ക് മനസ്സിലായി ഈ വിരഹം...........അത് വല്ലാത്ത ഒരു സാധനമാണ്‌ ഉറക്കം കളയാനും കവിത എഴുതിപ്പിക്കാനും കഴിവുള്ള സാധനം.enganeyengilum അത് anubhavikkanam എന്ന് തീരുമാനിച്ചു പക്ഷേ achanodu chodhichappol അച്ഛന്‍ പറഞ്ഞു athinju adhyam premikkanam kazhuthe എന്ന്.